LATEST NEWS

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക; സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍ 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശാലിനി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുനിയരാജിന്റെ നിരന്തരമുള്ള പ്രണയാഭ്യര്‍ത്ഥന ശാലിനി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം.

രാമേശ്വരം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു ശാലിനി. ശാലിനിയുടെ അയല്‍വാസിയായിരുന്നു മുനിയരാജ്. ഏറെ നാളായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് ശാലിനി പിതിവാനോട് വിവരം പറഞ്ഞു. തുടര്‍ന്ന് ശാലിനിയുടെ പിതാവ് മാരിയപ്പന്‍ മുനിയരാജിന്റെ വീട്ടില്‍ പോയി സംസാരിക്കുകയും മകളെ ഉപദ്രവിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. ശാലിനിയെ തടഞ്ഞുനിര്‍ത്തിയ മുനിയരാജ് നിരവധി തവണ കത്തികൊണ്ട് കുത്തി. സംഭവ സ്ഥലത്തു വെച്ചു തന്നെ പെണ്‍കുട്ടി മരണപ്പെട്ടു. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെട്ട മുനിയരാജിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

SUMMARY: A Plus Two student was stabbed to death on her way to school in revenge for being rejected by a man

NEWS BUREAU

Recent Posts

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

36 minutes ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

1 hour ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

1 hour ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

2 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

2 hours ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

2 hours ago