മുംബൈ: പുനെയില്‍ ആശങ്ക പരത്തി ഗില്ലന്‍ ബാരി സിന്‍ഡ്രോം(GBS) പടരുന്നു. ഒരാഴ്ചയ്‌ക്കുള്ളിൽ 26 പേർക്കാണ് അപൂർവമായ നാഡിരോഗം ബാധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടികളിലും മുതിര്‍ന്നവരിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ അധികവും സിന്‍ഗഡ് റോഡ്, ധയാരി എന്നീ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്. വിദഗ്ധ പരിശോധനയ്‌ക്കായി രോഗികളുടെ രക്തസാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രം?
നാഡീകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം. രോഗപ്രതിരോധ സംവിധാനം തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ ആക്രമിക്കുന്ന രോഗാവസ്ഥയാണിത്. രോഗം മൂർച്ചിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയുണ്ടായേക്കാം. രോഗം ബാധിക്കുന്നവരിൽ 15% പേർക്ക് ബലഹീനതയും 5% ഗുരുതരമായ സങ്കീർണതകളും നേരിടേണ്ടിവരാറുണ്ട്. വയറിളക്കവും ഛർദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങൾ. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.
വേവിക്കാത്ത കോഴിയിറച്ചിയിൽ കാണപ്പെടുന്ന ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയാണ് രോഗകാരി. എന്നാൽ ജിബിഎസ് രോഗം പകർച്ചവ്യാധിയല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെയില്‍ രോഗബാധ സംശയിക്കുന്നവര്‍ക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. രോഗ ലക്ഷണങ്ങൾ കാണിക്കുന്ന മിക്ക രോഗികളും 12 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരാണ്.
<BR>
TAGS : PUNE | GUILLAIN BARRE SYNDROME (GBS)
SUMMARY : A rare Guillain-Barré syndrome in Pune; 22 cases reported, city in fear
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…