LATEST NEWS

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക് വരികയായിരുന്നു ബസിനാണ് കഴിഞ്ഞദിവസം പുലർച്ചെ 5.15 ഓടെ എച്ച്എഎൽ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് തീപിടിച്ചത്. എൻജിനിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡയറക്ടർ ഡ്രൈവറും ചേർന്ന് യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.

അപകടസമയത്ത് 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ എച്ച്എഎൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: A running BMTC bus caught fire

NEWS DESK

Recent Posts

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം 25 മുതൽ ഒക്ടോബർ 7 വരെ കേരളത്തിലെ…

35 minutes ago

ചൈനയ്ക്ക് ശക്തമായ മറുപടി; ബ്രഹ്മപുത്രയില്‍ വന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഇന്ത്യ

ഇറ്റാനഗര്‍: യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങിയതായി…

43 minutes ago

നടൻ ഉപേന്ദ്രയുടെയും ഭാര്യയുടെയും ഫോൺ ഹാക്ക് ചെയ്തതായി പരാതി

ബെംഗളൂരു:കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കാ ഉപേന്ദ്രയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. ഓണ്‍ലൈനില്‍ ഓർഡർചെയ്ത…

1 hour ago

മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു

ബെംഗളൂരു: ഉഡുപ്പി ബൈന്ദൂര്‍ താലൂക്കിലെ ദേവരഗദ്ദേയിൽ മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു. എരുമേലി തുമരംപാറ ശാന്തിപുരം ഇലവുങ്കൽ ബിനു…

2 hours ago

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറി 10 പേർ മരിച്ച സംഭവം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജനതാദൾ എസ്

ബെംഗളൂരു:ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ 10 പേർ മരണപ്പെട്ട സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്…

2 hours ago

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സക്കിടെ മരിച്ച രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശിയായ…

3 hours ago