കൊല്ലം: പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസില്‍ തീപിടിത്തം. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി.
തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു. എഞ്ചിന്‍റെ അടിഭാഗത്തു നിന്ന് വലിയ രീതിയില്‍ തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ബസിന്‍റെ എഞ്ചിൻ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബസില്‍ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും തുടര്‍ന്ന് പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
TAGS : KOLLAM | KSRTC | FIRE
SUMMARY : A running KSRTC bus caught fire
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഇനിയും…
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…
ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…