കാസറഗോഡ്: ഉപ്പളയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. സംഭവത്തില്‍ ഉപ്പള പത്വാടി കാർഗില്‍ സ്വദേശി സവാദിനെ (23) പോലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലായിരുന്നു കൊലപാതകം നടന്നത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ സുരേഷിനെ സവാദ് കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
നേരത്തെ രണ്ട് തവണ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കമുണ്ടായത്. സവാദ് കവർച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. പയ്യന്നൂർ സ്വദേശിയായ സുരേഷ് വർഷങ്ങളായി ഉപ്പളയില്‍ ജോലി ചെയ്‌തു വരികയാണ്.
TAGS : KASARAGOD | CRIME
SUMMARY : A security guard was hacked to death in Kasaragod Uppala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…