ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും പരുക്ക്. കടമ്പൂർ മാണിക്കംപാറയില് വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മാണിക്കംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരുക്കേറ്റത്. പടക്കം ശേഖരിച്ചിരുന്ന വീട് പൂർണമായും തകർന്നു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകർന്നിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരെയും ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: A stock of firecrackers stored in a house in Ottapalam exploded; the house was destroyed, and two people were injured















