LATEST NEWS

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ ആവലഹള്ളി ബുഡിഗെരെ ക്രോസിന് സമീപമാണ് അപകടമുണ്ടായത്. നഗരത്തിലെ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ ധനുശ്രീ (22) ആണ് മരിച്ചത്. ട്രക്കിന് അടിയിൽപ്പെട്ട ധനുശ്രീ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ടിപ്പർ ലോറി ഡ്രൈവർ സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ടു.

ബെംഗളൂരുവിലെ റോഡുകളുടെ തകർച്ച നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. കെ ആർ പുരം, വൈറ്റ്ഫീൽഡ്, വിമാനത്താവളം എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബുഡിഗെരെ ക്രോസ്. ഈ ഭാഗങ്ങളിൽ അപകടസാധ്യതയുള്ള കുഴികൾ ഏറെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
SUMMARY: A student died after being hit by a tipper lorry while trying to avoid a pothole on the road

NEWS DESK

Recent Posts

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

35 minutes ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

57 minutes ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

1 hour ago

മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…

2 hours ago

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.…

2 hours ago

കലാവേദി പുതുവർഷാഘോഷം 11ന്

ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ…

2 hours ago