ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു. കനകപുര ടോൾ ഗേറ്റിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. അഞ്ജനപുരയിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഡ്രെയിനേജിലേക്ക് മറിയുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു.
Accident today on NICE road 18 oct
Diesel tanker caught fire after hitting a WagonR
#accident #niceroad #fire #bengaluru #todaynews #breakingnews #tank #RoadAccident #breaking #bangalore https://t.co/dlgjSrhxYN— Ravi Gupta (@raviguptadotasm) October 18, 2026
ഡ്രൈവറും സഹായിയും ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലഘട്ടപുര ട്രാഫിക് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ഫയർഫോഴ്സും അത്യാഹിത വിഭാഗവും ചേർന്ന് തീയണച്ചു. ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
🚨 TRAFFIC ALERT | BENGALURU
Traffic has come to a standstill on NICE Road from Electronic City Toll towards Kanakapura Road/Mysuru following a truck accident.
⚠️ Commuters are advised to avoid this stretch for the next few hours and plan alternate routes 🚗
@ChristinMP_#BengaluruTraffic #niceroad #TrafficAlert #Bengaluru
— Pulse of the People (@CitizenPulseX) October 18, 2026
അപകടത്തെ തുടർന്ന് നൈസ് റോഡിൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുകയും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. സ്ഥിതി നിയന്ത്രിക്കാനും വാഹനങ്ങൾ വഴിതിരിച്ചുവിടാനും പോലീസ് സ്ഥലത്ത് എത്തി ഏറെ സമയത്തിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മറിഞ്ഞുകിടക്കുന്ന ടാങ്കറിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നതായി വീഡിയോയിൽ കാണാം.
SUMMARY: A tanker carrying chemicals caught fire on NICE Road in Bengaluru.
















