LATEST NEWS

നരഭോജി കടുവ പിടിയിലായി

ബെംഗളൂരു: മൈസൂരു സരഗൂർ താലൂക്കിൽ ഭീതിവിതച്ച നരഭോജി കടുവ പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെ മുള്ളൂർ പഞ്ചായത്തിൽനിന്ന് പിടികൂടിയത്. 10 വയസ്സുള്ള കടുവയും മൂന്ന് കുഞ്ഞുങ്ങളെയുമാണ് പിടിയിലായത്. ഒക്ടോബർ 26-ന് മുള്ളൂര്‍ ബനെഗേരെയില്‍ കർഷകനായ രാജശേഖറിനെ (65) കടിച്ചുകൊന്ന കടുവയെയാണ് വനംവകുപ്പ് ദിവസങ്ങളായുള്ള പിടികൂടിയത്.

കർഷകനെ കൊന്നതിനുശേഷവും കുറച്ചുദിവസങ്ങളായി കടുവ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. രണ്ട് കന്നുകാലികളെയും കൊന്നിരുന്നു. തുടർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. പ്രഭാകറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെയാണ് കടുവയെ പിടികൂടിയത്. കടുവകളെ ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടെ ബന്ദിപ്പുർ വന മേഖലയില്‍ മൂന്ന് പേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
SUMMARY: A tiger was caught in Mysore’s Saragur taluk

NEWS DESK

Recent Posts

ശബരിമലയിൽ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമാക്കി, സന്നിധാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, എൻഡിആർഎഫ് ആദ്യ സംഘം എത്തി

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്.…

45 seconds ago

മുനമ്പം ഭൂമി തര്‍ക്കത്തില്‍ ഹൈക്കോടതി വിധിക്കെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുനമ്പം ഭൂമി തര്‍ക്കം സുപ്രിംകോടതിയിലേക്ക്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് വഖഫ് സംരക്ഷണ വേദി സുപ്രിംകോടതിയെ സമീപിച്ചത്.…

33 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു…

42 minutes ago

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25) ബെംഗളൂരുവില്‍ തുടക്കമായി. തുമകൂരു മാധവാരയിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍…

46 minutes ago

ഇ​ന്നും പ​ര​ക്കെ മ​ഴ സാ​ധ്യ​ത; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍…

1 hour ago

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരുക്ക്

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പം തൃ​ക്ക​ള​ത്തൂ​രി​ൽ വ​ച്ചാ​ണ് അ​ര്‍​ധ​രാ​ത്രി​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.…

1 hour ago