ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക് തെറിച്ചു വീണ് യുവതി മരിച്ചു. ബാനസവാഡി സ്വദേശിനി നേത്രാവതി (21) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ബച്ചഹള്ളി ഗെറ്റ് ഫ്ലൈ ഓവറിൽ ആണ് അപകടമുണ്ടായത്. ഭര്‍ത്താവ് ശിവുവിന് പരുക്കേറ്റു. നേത്രാവതിയുടെ ചിക്കബെല്ലാപുരയിലുള്ള ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാൻ വേണ്ടി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിതവേഗതയില്‍ എത്തിയ കാർ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തത്തില്‍ ഫ്ലൈ ഓവറിൽ നിന്നും 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ നേത്രാവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭര്‍ത്താവ് ശിവു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ദേവനഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കാറിനെയും ഡ്രൈവറെയും കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
SUMMARY: A woman died after being hit by a speeding car while riding a scooter with her husband on a flyover; her husband was injured.
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…
കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…
ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട് കൃഷ്ണപ്രസാദ്, സെക്രട്ടറി…