LATEST NEWS

ചിക്കബെല്ലാപുരയില്‍ വാഹനാപകടം; കാസറഗോഡ് സ്വദേശിനി മരിച്ചു

ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം (32) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് അപകടം നടന്നത്. ഓട്ടോയില്‍ കാർ വന്നിടിച്ചാണ് അപകടം. ഫാത്തിമ ബീഗം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.  പതിനഞ്ചു വര്‍ഷത്തോളമായി യലഹങ്ക എംഎസ് പാളയത്തായിരുന്നു താമസം.

എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബുധനാഴ്ച്ച ഉച്ചയോടെ യലഹങ്ക ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് എ.ജി അബ്ദുള്ള. മാതാവ്: ഖദീജ. ഭർത്താവ്: സഫീയുള്ള. മക്കൾ: ഹുസൈൻ, ഇഫ്രത്ത്, അന്സിയ ബാനു.
SUMMARY: A woman from Kasaragod died in a road accident in Chikkaballapura.

NEWS DESK

Recent Posts

ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…

17 minutes ago

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…

49 minutes ago

മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ്; നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…

1 hour ago

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…

3 hours ago

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…

3 hours ago

കനത്ത മഴയും മോശം കാലാവസ്ഥയും; പൊൻമുടി ഇക്കോ ടൂറിസം അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി…

3 hours ago