LATEST NEWS

കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാര്‍ തൂണിലിടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ ആണ് മരിച്ചത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിലാണ് അപകടം. നിയന്ത്രണം വിട്ട ഥാർ ഹൈവേയിലെ തൂണിലിടിച്ചാണ്  അപകടം. 2 പേരുടെ നില ഗുരുതരമാണ്. ടെക്നോ പാർക്കിന് സമീപം രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ (28), പോങ്ങുംമൂട് സ്വദേശി കിരൺ (29), സി.വി.ആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന് പോലീസ് സംശയിക്കുന്നു. സംഘത്തിൽ മറ്റ് വാഹനങ്ങൾ ഉണ്ടായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട വാഹനത്തിലുള്ളവർ പറഞ്ഞത്. അപകടത്തിൽപ്പെട്ടവരെ ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചു. കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: A young man died after a car lost control and crashed into a pole in Kazhakootta.

NEWS DESK

Recent Posts

നടി അര്‍ച്ചന കവി വിവാഹിതയായി

കൊച്ചി: നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യല്‍…

6 minutes ago

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തില്‍ ഉണിക്യഷ്ണൻ പോറ്റി കസ്റ്റഡിയില്‍. ഉണ്ണികൃഷ്ണൻ പോറ്റിയെ ചേദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം…

48 minutes ago

ആയുർവേദ സൗധ പത്താം വർഷത്തിലേക്ക്

ബെംഗളൂരു: ആയുർവേസൗധയുടെ ബെംഗളൂരുവിലെ ചികിത്സ കേന്ദ്രം പത്താം വർഷത്തിലേക്ക്. വാര്‍ഷികത്തിന്റെ ഭാഗമായി ഭാഗമായി വിവിധ വെബിനാറുകളും മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീശ്രി…

49 minutes ago

കർണാടക മലയാളി കോൺഗ്രസ് യോഗവും നോർക്ക കാർഡ് വിതരണവും

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി യോഗവും നോർക്ക കാർഡ് വിതരണവും ഐഎസ്ആർഒ റോഡിലുള്ള സൊസൈറ്റി ഹാളിൽ…

2 hours ago

സമസ്ത നൂറാം വാർഷിക മഹാസമ്മേളനം വിജയിപ്പിക്കും: ബെംഗളൂരു നേതൃസംഗമം

ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാന്‍ ബെംഗളൂരു സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച്…

2 hours ago

യെമൻ ജയിലിലെ നിമിഷപ്രിയയുടെ മോചനം; മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തില്‍ ചർച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര…

3 hours ago