ഹൈദരാബാദ്: ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ രാമറെഡ്ഢി ജില്ലയിലാണ് സംഭവം. 23 കാരനായ മാലോത് അനിൽ എന്നയാളാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ ചാർജ് ചെയ്യാൻ സമീപം പ്ലെഗ് ചെയ്ത് വെച്ചിരുന്ന ചാർജറിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്.
കിടക്കയ്ക്ക് സമീപമായിരുന്നു മൊബൈൽ ചാർജ് ചെയ്തിരുന്നത്. ഉറങ്ങുന്നതിനിടെ വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിന് ഭാര്യയും ഒന്നര വയസ്സുള്ള മകളുമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
സമാന സംഭവം അടുത്തിടെ ബെംഗളൂരുവിൽനിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ബീദര്‍ സ്വദേശിയായ 24കാരനാണ് മരിച്ചത്.
<BR>
TAGS : DEATH | TELANGANA
SUMMARY : A young man died after being shocked by a mobile charger while he was sleeping
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…