LATEST NEWS

ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അപകടം; കാസറഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. മംഗലാപുരം – കോയമ്പത്തൂർ ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് രാജേഷിനെ ഇടിച്ചത്. 12 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനില്‍ കുടുങ്ങി. ട്രെയിൻ കുമ്പള സ്റ്റേഷനില്‍ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SUMMARY: young man died at the railway station after being hit by a goods train while crossing the tracks.

NEWS BUREAU

Recent Posts

ആരവല്ലി മലനിരകളുടെ പുതുക്കിയ നിര്‍വചനം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരക‍ളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…

38 minutes ago

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വിജയകുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…

1 hour ago

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…

2 hours ago

കാനഡയില്‍ 23കാരനായ മലയാളി യുവാവ് മരിച്ച നിലയില്‍

മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…

3 hours ago

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

4 hours ago

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…

5 hours ago