Categories: KERALATOP NEWS

ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ വീണ് യുവാവ് മുങ്ങി മരിച്ചു; ഭാര്യയെ രക്ഷപ്പെടുത്തി

വയനാട്: മാനന്തവാടി കുറ്റിയാട്ടുകുന്നില്‍ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് രാജേഷാണ്(33) മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരിൽ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
<BR>
TAGS : DROWN TO DEATH | MANANTHAVADI
SUMMARY : A young man drowned after falling into the water of a disused quarry; Locals rescued his wife

Savre Digital

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…

28 minutes ago

9ാം ദിവസവും രാഹുല്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…

1 hour ago

രാഹുലിനെതിരായ പീഡന പരാതി: അ​തി​ജീ​വി​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചേ​ള​ന്നൂ​ർ…

1 hour ago

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു.…

1 hour ago

എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള തിരഞ്ഞെടുപ്പുകേസ്  ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന കേസിന് ഹൈക്കോടതി സ്റ്റേ. കുമാരസ്വാമിയുടെ ഹർജിയിലാണ് ഹൈക്കോടതി കേസിൽ…

2 hours ago

അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ റെയ്ഡ്; മലയാളി കടന്നുകളഞ്ഞു

ബെംഗളൂരു: അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപവിലമതിക്കുന്ന 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ…

2 hours ago