BENGALURU UPDATES

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ഗോവിന്ദരാജ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചിത്രദുര്‍ഗ സ്വദേശി ഭീമേഷ് (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിജയവാഡ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ സോമല വംശി (24) അറസ്റ്റിലായി.

ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. രാത്രി ഷിഫ്റ്റിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ലൈറ്റ് അണയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സോമല വംശി, സമീപത്തുണ്ടായിരുന്ന ഡംബല്‍ ഉപയോഗിച്ച് ഭീമേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ സോമല വംശി സ്വയം ഗോവിന്ദ്‌രാജ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
SUMMARY: A young man killed his colleague by hitting him in the head with a dumbbell during a dispute over turning off the lights during the night shift.

NEWS DESK

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

1 minute ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്, ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

2 minutes ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

22 minutes ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

1 hour ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

2 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

2 hours ago