ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കുടുംബവഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ മകൻ ബാബുവിനെ (47) പോലീസ് കസ്റ്റഡിയിലെടുത്തു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചിരുന്നു. ചോരവാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. രണ്ട് മൃതദേഹങ്ങളും ആലപ്പുഴ ജലറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നെഞ്ചിനും കഴുത്തിനും വയറിനും ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പരുക്കേറ്റിരുന്നു.
മദ്യലഹരിയിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു, പിടിയിലായ ബാബു ഇറച്ചിവെട്ടുകാരനാണ്. കൊല നടത്തിയ ശേഷം ബാബു അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും തൊട്ടടുത്ത ബാറിലിരുന്ന് മദ്യപിക്കുകയുമായിരുന്നു. അവിടെ നിന്നാണ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: A young man stabbed his parents to death in Alappuzha
കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…