കണ്ണൂർ: നഗരത്തിലെ വനിതാഹോസ്റ്റലിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിങ്കൾ രാത്രി താവക്കരയിലെ വനിതാ ഹോസ്റ്റലിൽ കയറാൻ ശ്രമിച്ചയാളാണ് പിടിയിലായത്. ഹോസ്റ്റലിലെ താമസക്കാർ ഉടൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ യുവാവ് മദ്യലഹരിയിലായിരുന്നു.
അതേസമയം ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ടെക്നോപാർക്ക് ജീവനക്കാരിയെ യുവാവ് ബലാത്സംഗം ചെയ്തിരുന്നു. സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശി ബെഞ്ചമിൻ (35) പിടിയിലായി. ലോറി ഡ്രൈവറായ ഇയാളെ മധുരയ്‌ക്ക് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മോഷണം നടത്താനാണ് പ്രതി ഹോസ്റ്റലിൽ കയറിയതെന്നാണ് വിവരം. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
ഹോസ്റ്റലിൽ സിസിടിവിയുണ്ടായിരുന്നില്ല. സമീപ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പ്രതി എത്തിയ ട്രക്ക് പൊലീസ് തിരിച്ചറിഞ്ഞു. ഈ ട്രക്കിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് പൊലീസ് പിന്തുടരുകയായിരുന്നു. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് സാഹസികമായാണ് കേരള പൊലീസ് മധുരയിൽ നിന്ന് പ്രതിയെ പിടികൂടിയത്. മറ്റ് സ്ഥലങ്ങളിൽ നിന്നായി പ്രതി മൊബൈൽ ഫോണും പണവും മോഷ്ടിച്ചതായാണ് വിവരം.
SUMMARY: A young man was arrested for trying to break into a girls’ hostel while drunk at night.
തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര…
ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന…
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ തുടരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍…
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ്…
കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേർന്ന…