കോഴിക്കോട്: താമരശ്ശേരിയില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. മുഹമ്മദ് ജിനീഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജിനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നും കാറിൽ എത്തിയ സംഘമാണ് കുത്തിയത്. പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല. ശരീരത്തിൽ ആസകലം കുത്തേറ്റിട്ടുണ്ട്. ജിനീഷിൻ്റെ അരയിൽ ഉണ്ടായിരുന്ന കത്തി സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
SUMMARY: A young man was stabbed in Thamarassery; his car was also damaged.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന്…
ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ.…
സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ…
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്…
മോസ്കോ: കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം…
ബെംഗളൂരു: വിവരാവകാശ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) മുൻ കമ്മിഷണർ ഡോ. ഡി.ബി.…