LATEST NEWS

ബെംഗളൂരുവില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കൊല്‍ക്കത്ത സ്വദേശിനിയായ 34 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന സ്ത്രീ നാല് വയസ്സുള്ള മകനോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെ 12.15 ഓടെയാണ് സംഭവം.

ഗംഗോണ്ടനഹള്ളിയിലെ യുവതിയുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍, ഭീഷണിപ്പെടുത്തി മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ 26,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു.

സംഭവത്തില്‍ മദനായകനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
SUMMARY: A young woman from Kolkata was gang-raped in Bengaluru

WEB DESK

Recent Posts

സൈബര്‍ തട്ടിപ്പിലൂടെ നേടിയത് 27 കോടി; ആഡംബര വീടും ഫാമുകളും, പ്രതിയെ അസമിലെത്തി പൊക്കി കേരള പോലീസ്

കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…

42 minutes ago

ശക്തമായ മഴ; പീച്ചി ഡാം നാളെ തുറക്കും, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…

1 hour ago

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ്; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാർ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…

1 hour ago

പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; നാല് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…

1 hour ago

കെപിസിസി പുനഃസംഘടന; പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമയ്ക്കും പരിഗണന

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്‍കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ്…

2 hours ago

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് 13 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: 13 വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍…

3 hours ago