Categories: KERALATOP NEWS

പതിനെട്ട്‌ വയസ്‌ കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റ്‌; ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധം

തിരുവനന്തപുരം: പതിനെട്ട്‌ വയസ്‌ കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റിൽ ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ആധാർ എൻറോൾമെന്റ്‌ സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.

വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക.

അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്.

അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നല്‍കാം. വേഗത്തില്‍ ആധാര്‍ വേണ്ടവര്‍ക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്.

18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.
<br>
TAGS : AADHAAR | KERALA
TAGS : Aadhaar Enrollment of those above eighteen years of age; Field verification is mandatory

Savre Digital

Recent Posts

മലയാളം മിഷൻ കർണാടക ചാപ്റ്റര്‍ നീലക്കുറിഞ്ഞി പരീക്ഷയില്‍ 100% വിജയം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടന്ന  നീലക്കുറിഞ്ഞി പരീക്ഷയിൽ 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13…

12 minutes ago

ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരയ്ക്ക് തുടക്കമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷപരമ്പരയ്ക്ക് യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണോത്സവത്തോടെ തുടക്കമായി. യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ…

25 minutes ago

താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി; ഗതാഗത കുരുക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയ്ക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന്…

1 hour ago

ബെംഗളൂരു ഗണേശ ഉത്സവ്; വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്

ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി ഗായകൻ വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്…

1 hour ago

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു; ക്വറ്റയില്‍ മാത്രം 14 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്.…

2 hours ago

ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് വില കുറച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് വില കുറച്ച് റഷ്യ. . ബാരലിന് നാല് ഡോളർ വരെ കുറച്ചു. ഈ മാസം…

2 hours ago