LATEST NEWS

മൈസൂരു ദസറ ജംബോ സവാരി: ഗജവീരൻ അഭിമന്യു വീണ്ടും ഹൗഡ ആനയാകും

മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക് ചുമക്കുന്ന ഹൗഡ ആനയാകും.

ജംബോ സവാരിയിൽ പങ്കെടുക്കുന്ന 14 ആനകളിൽ 9 എണ്ണത്തിന്റെ പട്ടികയാണ് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പുറത്തുവിട്ടത്. 2020 മുതൽ അഭിമന്യുവാണ് 750 കിലോഗ്രാം ഭാരമുള്ള സ്വർണപ്പല്ലക്ക് ചുമക്കുന്നത്.

ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും അതിക്രമിച്ചു കയറുന്ന കടുവകളെയും മറ്റും കണ്ടെത്താൻ മിടുക്കനാണ് അഭിമന്യു. ബലരാമയെന്ന ആനയായിരുന്നു 1999 മുതൽ 2011 വരെ സ്വർണപ്പല്ലക്ക് ചുമന്നത്. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ അർജുന എന്ന ഗജവീരനും ഹൗഡ ആനയായി.

SUMMARY: Abhimanyu to carry golden howdah again during Mysuru dasara procession.

WEB DESK

Recent Posts

സിനിമ നിര്‍മാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കാൻ സാന്ദ്ര തോമസ്

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമ നിർദേശ പത്രിക നല്‍കാനൊരുങ്ങി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14…

20 minutes ago

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…

1 hour ago

സ്‌കൂളില്‍ നിന്നു നല്‍കിയ അയണ്‍ ഗുളികകള്‍ മുഴുവന്‍ കഴിച്ചു; മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…

2 hours ago

ട്രെയിനിൽ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം: പ്രതി പിടിയിൽ

തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും…

3 hours ago

ബെംഗളൂരു വിമാനത്താവളത്തിനു വീണ്ടും വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ്…

3 hours ago

‘വന്ദേഭാരതില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം’: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു.…

3 hours ago