ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 1707 കേസുകൾ. സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
നഗരത്തിലെ അപകടനിരക്ക് കുറയ്ക്കുന്നതിനാണ് സെപ്ഷ്യൽ ഡ്രൈവ് നടത്തുന്നതെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ എം. എൻ. അനുചേത് പറഞ്ഞു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള വിപുലമായ സംരംഭങ്ങളുടെ ഭാഗമാണ് ഇത്തരം കർശന നടപടികളെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 23 മുതൽ 31 വരെ നഗരത്തിലുടനീളം സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. 50 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ ട്രാഫിക് ഉദ്യോഗസ്ഥരും ഡ്രൈവിന്റെ ഭാഗമായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച മുഴുവനാളുകൾക്കും പിഴ ചുമത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | TRAFFIC POLICE
SUMMARY: Bengaluru Traffic Police book 1,707 cases against drunk drivers in one week
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…