ദുബായ്: പുതിയ തോഴിൽ അവസരം ഒരുക്കുകയാണ് ദുബായിലെ സ്വകാര്യ കമ്പനികൾ. 15 വൻകിട കമ്പനികളുമായി സഹകരിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പാണ് (ജിഡിആർഎഫ്എ) ഇതിന് തയ്യാറാകുന്നത്. നിയമലംഘനങ്ങൾ തിരുത്തുന്നവർക്ക് ജോലി നൽകാൻ തയ്യാറെടുക്കുകയാണ് ഈ കമ്പനികൾ
പൊതുമാപ്പ് നേടിയവർക്ക് ഈ കമ്പനികളുടെ കൗണ്ടറിൽ തൊഴിൽ അന്വേഷിക്കാം. യോഗ്യതകൾ പരിശോധിച്ച്, അഭിമുഖത്തിനു ശേഷമാണ് കമ്പനികൾ ഓഫർ ലെറ്റർ നൽകുന്നത്. പൊതുമാപ്പ് നേടിയ പാക്കിസ്ഥാൻ സ്വദേശിക്കാണ് ഇന്നലെ ആദ്യ നിയമനം ലഭിച്ചത്. സെക്യൂരിറ്റി സർവീസ് കമ്പനിയായ ട്രാൻസ്ഗാർഡ് അഭിമുഖം നടത്തി ജോലി വാഗ്ദാനം ചെയ്തു. ഉടൻ, കമ്പനിയുടെ ലേബർ ക്യാംപിലേക്കും മാറ്റി.
പൊതുമാപ്പുകാർക്ക് തൊഴിൽ നൽകാൻ എത്തിയത് ശോഭാ ഗ്രൂപ്പ്, ഭട്‌ല ജനറൽ കോൺട്രാക്ടിങ് കമ്പനി, ഹോട്പായ്ക്ക്, അസീസി ബിൽഡേഴ്സ്, ട്രാൻസ്ഗാർഡ്, ട്രോജൻ തുടങ്ങിയ കമ്പനികളാണ് . ഈ 15 കമ്പനികളിലായി ആയിരത്തോളം തൊഴിലവസരങ്ങളാണുള്ളത്.
<BR>
TAGS : DUBAI
SUMMARY : About a thousand jobs in Dubai. 15 companies with offers
.
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…