ബെംഗളൂരു: മലിനജലം കുടിച്ച് ആയിരത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ടയിലാണ് ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നുള്ള മലിനജലം കുടിച്ച് നിരവധി പേർ രോഗബാധിതരായത്. ഇവരിൽ നിരവധി പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസിനദിയിലെ ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നാണ് പ്രദേശത്തെ വീടുകളിലേക്ക് വെള്ളം എത്തിച്ചത്. സംഭവത്തെ തുടർന്ന് വെള്ളത്തിന്റെ സാമ്പിൾ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചു. വെള്ളത്തിൽ സാൽമൊണല്ല ബാസിലറിയുടെ സ്‌ട്രെയിനുകൾ കണ്ടെത്തിയതായി ഉഡുപ്പി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.ഐ.പി.ഗദാദ് പറഞ്ഞു. സംഭവത്തിൽ ജില്ലാ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: KARNATAKA | WATER CONTAMINATION
SUMMARY: Over thousand people hospitalised drinking contaminated water
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…