LATEST NEWS

ഒക്ടോ.7 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം; ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസയെ വധിച്ചതായി ഇസ്രയേൽ

ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി വധിച്ചതായി ഇസ്രയേൽ. ഗസ നഗരത്തിലെ സബ്‌റ മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ ഏജന്‍സി (ഐ എസ് എ)യും പ്രതിരോധ സേന (ഐ ഡി എഫ്)യും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇസയെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ വെളിപ്പെടുത്തി.

ഹമാസിന്റെ സൈനികവിഭാഗം തലവനുമായാണ് ഇസ അല്‍ ഇസയെ വിശേഷിപ്പിക്കുന്നത്. ഹമാസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ആസ്ഥാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു. ഐഡിഎഫ് നല്‍കുന്ന വിവരമനുസരിച്ച്, ഗാസയില്‍ അവശേഷിക്കുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തിയാണ് അല്‍ ഇസ.

ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അല്‍ ഇസയെന്ന് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു. ഇതിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അല്‍ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

അടുത്തിടെ, ഇസ്രയേല്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കാളിയാണ് ഇയാളെന്നും ഗസ യുദ്ധത്തോടെ തകര്‍ന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇസ്രയേല്‍ സേന ആരോപിക്കുന്നു.

SUMMARY:  Israel says it killed Hamas co-founder Hakam Muhammad Issa, the mastermind behind the Oct. 7 attack

NEWS DESK

Recent Posts

വി.എം വിനുവിന് പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…

55 minutes ago

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന തര്‍ക്കം: കാസറഗോഡ് ഡിസിസി ഓഫീസില്‍ കയ്യാങ്കളി

കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…

2 hours ago

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…

3 hours ago

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

4 hours ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

5 hours ago