ബെംഗളൂരു: കർണാടക ബെള്ളാരിയിലുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ അപകടം. ഷോറൂമിൽ സ്ഥാപിച്ച എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റോറിലെ എയർ കണ്ടീഷണറുകളിലൊന്നിൻ്റെ തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റോറിലെയും പരിസരത്തെയും ജനാലകൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…