Categories: KERALATOP NEWS

എല്ലാ കെഎസ്ആർടിസി ബസുകളിലും എസി; ഡ്രൈവർമാർ ഉറങ്ങിയാൽ കണ്ടുപിടിക്കാൻ കാമറ

പാലക്കാട്: പുതിയ യാത്രാ സംസ്‌കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടപടികൾ പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ബസുകളിലും കാമറകൾ ഘടിപ്പിക്കും. കാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്‌ഥാനങ്ങളിൽ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും പറഞ്ഞു.

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പാലക്കാട് നിന്നും ബാംഗ്ലൂർ മൈസൂർ ബസ്സുകൾ ഉടൻ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കും.

പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നൽ സർവീസ് വലിയ ലാഭത്തിലാണ്. ‘ പുതിയ 35 എസി, സെമി സ്ലീപ്പർ ബസ്സുകൾ പുറത്തിറക്കും. അതിൽനിന്ന് ഒരു വണ്ടി മൈസൂർ ലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സർവീസ് പുനരാരംഭിക്കും.

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോൾ പമ്പ് സ്ഥാപിക്കും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരുമാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങൾ കുറയ്ക്കും. കെഎസ്ആർടിസിയിലെ ടോയ്ലറ്റ് ഉടൻ ഉപയോഗയോഗ്യമാക്കും.

കെഎസ്ആർടിസിയിലെ സിവിൽ വർക്കുകൾ ജീവനക്കാർ തന്നെ ചെയ്യുന്ന രീതിയിലാക്കും. ഇത് ടെൻഡർ നടപടികളേക്കാൾ കെഎസ്ആർടിസിക്ക് ലാഭകരമാണ്. സ്ഥലം എംഎൽഎ ആവശ്യപ്പെട്ടത് പരിഗണിച്ച് പാലക്കാട് മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. രോഗികൾക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്തുന്ന രീതിയിൽ സമയം ക്രമീകരിച്ചാവും ഇവ നടപ്പിലാക്കുക. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്താനും ആലോചനയുണ്ട്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാനുള്ള ഏർപ്പാടുകൾ തുടങ്ങും. എല്ലാ പഠനങ്ങളും പറയുന്നത് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം കൂട്ടണം എന്നാണ് ‘ കെഎസ്ആർടിസിയുടെ കടമുറികൾ വാടകയ്ക്ക് നൽകുന്നതിലൂടെ വരുമാനം ഉറപ്പാക്കും.

പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. കെഎസ്ആർടിസിയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് എല്ലാം ഏകീകൃത കരാർ വ്യവസ്ഥ നടപ്പാക്കും. കെഎസ്ആർടിസിയുടെ ബസ്സുകളിലെ തകരാറുകൾ യഥാസമയം പരിഹരിച്ച് നൽകിയില്ലെങ്കിൽ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകും. കെഎസ്ആർടിസി ബസ്സുകൾ കഴുകി വൃത്തിയാക്കുന്നത് പരിശോധിക്കാൻ സ്ഥിരം സംവിധാനം ഒരുക്കും. കെഎസ്ആർടിസിയിൽ ജീവനക്കാരുടെ മദ്യപാന പരിശോധന ആരംഭിച്ചത് മുതൽ അപകട നിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
<BR>
TAGS: KSRTC
SUMMARY : AC in all KSRTC buses; Camera to detect if drivers sleep

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

7 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

7 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

8 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

9 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

9 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

10 hours ago