ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയില്‍ ഹൗസ് അബ്ദുല്‍ നസീറിന്റെ മകന്‍ ജിഫ്രിന്‍ നസീര്‍ (23) ആണ് മരിച്ചത്. മാന്യതാ ടെക്പാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു ജിഫ്രിന്‍ നസീര്‍. ഇന്ന് പുലര്‍ച്ചെ  ഡൊംലൂരു റോഡില്‍ വെച്ചായിരുന്നു അപകടം.

മൃതദേഹം മണിപ്പാല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബെംഗളൂരു കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ട് പോയി.

മാതാവ്: ബല്‍ക്കീസ് നസീര്‍. സഹോദരങ്ങള്‍: സബ മുഹമ്മദ്, ജസ്ന നസീര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് കക്കോടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
<BR>
TAGS : ACCIDENT | DEATH
SUMMARY : Accident after the bike hit the divider. A Malayali youth died in Bengaluru

 

Savre Digital

Recent Posts

‘കടിക്കാതിരിക്കാൻ നായ്ക്കളെ കൗണ്‍സിലിംഗ് ചെയ്യിക്കാം’ തെരുവുനായ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…

20 minutes ago

പത്മകുമാറിന് തിരിച്ചടി; ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ജാമ്യമില്ല

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…

2 hours ago

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…

2 hours ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് 21 വരെ തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…

4 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…

4 hours ago

തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…

5 hours ago