കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
ഫോണിൽ സംസാരിച്ച് നിൽക്കവേ നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മനീഷയെ സ്ലാബിനടിയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം. മനീഷയും സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്. കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മനീഷ.
<BR>
TAGS :
SUMMARY : Slab collapses in hostel building in Kollam; Woman dies during treatment
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…
വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…
കൊച്ചി: തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…