കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്ത് നൽകി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിയന്ത്രണമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ സിനിമകളെ ദോഷകരമായി ബാധിക്കുന്നെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നുവെന്നുമുള്ള വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
നിർമാതാക്കളുടെ സംഘടനയാകും അക്രെഡിറ്റേഷന്‍ നൽകുക. കേന്ദ്ര സർക്കാരിൻ്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കായിരിക്കും അക്രഡിറ്റേഷൻ ലഭിക്കുക. അക്രെഡിറ്റേഷനായി മാധ്യമസ്ഥാപനത്തിൻ്റെ രജിസ്ട്രേഷൻ വിവരങ്ങൾ, ജിഎസ്ടി വിവരങ്ങൾ എന്നിവ പിആർഓയുടെ കവർ ലെറ്ററോടൊപ്പം അപേക്ഷ സമർപ്പിക്കണം. ജൂലൈ 24വരെ അസോസിയേഷൻ അപേക്ഷ സ്വീകരിക്കും.
അക്രെഡിറ്റേഷൻ ഇല്ലാത്തവർക്ക് നിർമാതാക്കളാരും തന്നെ പ്രൊമോഷന് വേണ്ടി പണം നൽകില്ല എന്നും, അവരെ പത്രസമ്മേളനത്തിന് ഉൾപ്പെടുത്താൻ പറ്റില്ല എന്നും, ഒരു ആർട്ടിസ്റ്റും, ഒരു ടെക്സനീഷ്യനും അക്രെഡിറ്റേഷൻ ഇല്ലാത്തവരുമായി സഹകരിക്കില്ല എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ പറഞ്ഞു. ഇതാരെയും ഉപദ്രവിക്കാനുള്ളതല്ല എന്നും, മാധ്യമങ്ങളെ തിരിച്ചറിയാനുള്ള ഉപാധിയാണെന്നും സന്ദീപ് സേനൻ കൂട്ടിച്ചേർത്തു.
<BR>
TAGS : CINEMA | FEFKA | KERALA
SUMMARY : Accreditation should be instituted for online media: Film Producers Association
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…