Categories: TOP NEWS

മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

ബെംഗളൂരു : മുഡ (മൈസൂരു അർബൻവികസന അതോറിറ്റി) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയ സാഹചര്യത്തിൽ ധാർമിക പിന്തുണയറിയിച്ച് ദളിത്, പിന്നാക്ക വിഭാഗ സമുദായങ്ങളിലെ സന്ന്യാസിമാരുടെ സംഘം ഞായറാഴ്ച സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു.

കാഗിനെലെ കനകഗുരു പീതത്തിലെ നിരഞ്ജനാനന്ദപുരി സ്വാമി, ഹൊസദുർഗ ശ്രീ ജഗദ്ഗുരു കുഞ്ചിതിഗ മഹാസംസ്ഥാന മഠത്തിലെ ശാന്തവീര മഹാസ്വാമി, ചിത്രദുർഗ ഭോവി ഗുരുപീതത്തിലെ ഇമ്മദി സിദ്ധരാമേശ്വർ സ്വാമി, ചിത്രദുർഗ മാദര ചെന്നൈയ്യ ഗുരുപീതത്തിലെ ബസവമൂർത്തി മാദര ചെന്നൈയ്യ മഹാസ്വാമി തുടങ്ങിയവരടക്കമുല്ല പത്തംഗ സന്ന്യാസി സംഘമാണ് സിദ്ധരാമയ്യയെ സന്ദര്‍ശിച്ചത്.

കേന്ദ്ര സർക്കാറും  രാജ്ഭവനും ചേര്‍ന്ന് സിദ്ധരാമയ്യ സർക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്കെതിരേ ഒറ്റക്കെട്ടായി നിൽക്കുമെന്ന് സന്ന്യാസിമാർ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തനിക്ക് പിന്തുണ അറിയിച്ച സന്ന്യാസികള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു, ഇതൊരു രാഷ്ട്രീയ നീക്കമാണെങ്കിലും ഒരു പിന്നാക്ക നേതാവിനെതിരെയുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ശ്രമം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളിയായ അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രാഹം അടക്കം മൂന്നുപേർ നൽകിയ പരാതികളിലാണ് സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ഓഗസ്റ്റ് 16-ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാനുള്ള നിയമനടപടിക്ക് അനുമതി നൽകിയിരുന്നുവെങ്കിലും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ നിലവിലുള്ള ഹർജികളിൽ തുടർനടപടി നിർത്തിവെക്കാൻ ഹൈക്കോടതി 19-ന് ഉത്തരവിട്ടു. കേസിൽ തുടർവാദം 29-ന് നടക്കും.
<br>
TAGS : MUDA SCAM | KARNATAKA | SIDDARAMIAH
SUMMARY : Accusation of muda. Sannyasis supported the Chief Minister

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

26 minutes ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

53 minutes ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

2 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

2 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

3 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

3 hours ago