ബെംഗളൂരു: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഹുബ്ബള്ളി അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ നിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പിടിയിലായതിന് പിന്നാലെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തിൽ ഒരു പോലീസുകാരന് പരുക്കേറ്റതായും അശോക്നഗർ പോലീസ് അറിയിച്ചു. മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ആക്രമണം തുടരുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കോപ്പാൾ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടർന്ന് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGS: BENGALURU | CRIME
SUMMARY: Accused in Hubballi murder case shot dead
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…
ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…
മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…
തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞത്. കുറച്ചുനാളുകളായി…
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…