KARNATAKA

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടി

ബെംഗളൂരു: രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമുള്ള സംഘടനകളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്ത് കർണാടക സർക്കാർ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫീസറെ സസ്പെൻഡ്ചെയ്തു. റായ്ചൂരു ജില്ലയിലെ സിർവാർ താലൂക്കിലെ പ്രവീൺ കുമാറിനെ സസ്പെൻഡ്ചെയ്തത്.

ആർഎസ്എസിന്റെ യൂണിഫോമായ ഗണവേഷത്തിൽ മാർച്ചിൽ പങ്കെടുക്കുന്ന പ്രവീൺകുമാറിന്റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് റൂറൽ ഡിവലപ്‌മെന്റ് ആൻഡ് പഞ്ചായത്ത് രാജ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐടി-ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തുനൽകിയിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ആർഎസ്എസ് പരിപാടികൾ നിരോധിക്കണമെന്നും പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തതിൽപ്രതിഷേധിച്ച് പ്രിയങ്ക് ഖാർഗെയുടെ നിയമസഭാമണ്ഡലമായ ചിറ്റാപുരയിൽ ആർഎസ്എസ് ഇന്ന് മാർച്ച് നടത്തും. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ചിറ്റാപുരയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Action taken against government official who attended RSS event

NEWS DESK

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…

2 hours ago

കേരളസമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…

2 hours ago

പേമാരിക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

2 hours ago

ഗുണ്ടാനേതാവ് പോലീസിന്റെ വെടിയേറ്റുമരിച്ചു

ബെംഗളൂരു: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. വിജയപുര ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട അക്ലക്ക് പട്ടേല്‍ എന്ന…

3 hours ago

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട്…

3 hours ago

ബെംഗളൂരു മലയാളി ഫോറം നോർക്ക ഇൻഷുറൻസ് ക്യാമ്പ് ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിനും വേണ്ടിയുള്ള കാമ്പയിൻ ഞായറാഴ്ച…

3 hours ago