തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്പന നടത്തിയതായും കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഫിസിഷ്യന്‍സ് സാമ്പിള്‍ വില്പന നടത്തുന്നവര്‍ക്കെതിരെയും മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തെ അറിയിക്കേണ്ടതാണ്. (ടോള്‍ ഫ്രീ നമ്പര്‍ 1800 425 3182)
<BR>
TAGS : HEALTH DEPARTMENT | DRUG SALE
SUMMARY : Action taken against private hospital for selling medicines obtained as samples at exorbitant prices
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…