കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടന്‍മാര്‍ക്ക് പരുക്ക്. അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു.
കൊച്ചി എം. ജി. റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ ഇരുവർക്കും പരുക്കേറ്റു. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.
വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരുക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയുമായിരുന്നു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയിയുടെ ബൈക്കിലും ഇടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി മറ്റ് ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്. പരുക്കേറ്റ 5 പേരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ജോ ആൻറ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കാക്കനാട് വെച്ച് സിനിമയുടെ പൂജ നടന്നത്. മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ രചന എ.ഡി. ജെ. രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്.
TAGS: ACCIDENT | ARJUN ASOKAN
SUMMARY: Actor arjun asokan and sangeet pratap injured in car accident
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…