LATEST NEWS

നടന്‍ അസ്രാനി അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ദീപാവലി ആശംസകള്‍ പങ്കുവെച്ചിരുന്നു.

അമിതാബ് ബച്ചനും ധര്‍മേന്ദ്രയും ഹീറോ റോളില്‍ എത്തിയ 1975ലെ ഷോലെ സിനിമയിലെ ജയിലറുടെ വേഷം അസ്രാനിയെ ശ്രദ്ധേയനാക്കി. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ സിനിമ പഠിച്ച അദ്ദേഹം 1960കളില്‍ സിനിമയില്‍ എത്തി. 155 സിനിമകളില്‍ അഭിനയിച്ച അദ്ദേഹം നിരവധി സിനിമകള്‍ സംവിധാനവും ചെയ്തു.

1967-ല്‍ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂടിയാം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. ഇക്കാലയളവില്‍ അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചു.

ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്‍… രാജ്കുമാര്‍ എന്നീ പുതിയകാല ഹിറ്റ് സിനിമകളിലും, കൂടാതെ ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമകള്‍ക്ക് പുറമെ, 1972 മുതല്‍ 1984 വരെ പ്രധാന വേഷങ്ങളിലും 1985 മുതല്‍ 2012 വരെ സ്വഭാവ നടനായും അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
SUMMARY: Actor Asrani passes away

NEWS DESK

Recent Posts

സ്കൂള്‍ ബസിനു പിന്നില്‍ തീര്‍ഥാടക വാഹനം ഇടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍‌ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…

17 minutes ago

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…

1 hour ago

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…

1 hour ago

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…

2 hours ago

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…

2 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…

3 hours ago