കൊച്ചി: നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് യുവതി വെളിപ്പെടുത്തി. നടന് ഷൈന്‍ ടോം ചാക്കോ, സംവിധായകന് വി.എ ശ്രീകുമാര്‍ എന്നിവരും മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വ്യക്തമാക്കി.
ബാബുരാജ് ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ചു. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചു. മുഴുനീള കഥാപത്രമാണ് എന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാന്‍ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടച്ചു. ബലമായി ലൈംഗികമായി പീഡിപ്പിച്ചു. നിരവധി പെണ്‍ക്കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ട്.
പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തത് എന്നാണ് യുവതി പറയുന്നത്. നടന് ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേര് ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു മറ്റൊരു ആരോപണം. രണ്ട് ദിവസം ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു. ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി.
സംവിധായകന് ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചിട്ടുണ്ട്. പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടു. മോളെ എന്ന് വിളിച്ചാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് സംശയം ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീടാണ് മോളെ വിളിയുടെ അര്‍ത്ഥം മനസിലായത് എന്നാണ് നടി പറയുന്നത്.
TAGS : BABURAJ ACTOR | HEMA COMMITTEE REPORT
SUMMARY : Baburaj sexually assaulted, many called at the behest of Shine Tom Chacko; Junior Artist
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…