കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില് വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള് മാത്രമാണ് വിവാഹ ചടങ്ങില് പങ്കെടുത്തത്. വയ്യാതിരിക്കുന്നതിനാല് വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ല. അമ്മയുടെ ആരോഗ്യ നില കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന് ആഗ്രഹിക്കുന്നവര് അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു.
താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യം വിവാഹം കഴിച്ചത് ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇത്. ശേഷം ഡോ. എലിസബത്തിനെയാണ് വിവാഹം ചെയ്തത്. ഇപ്പോള് വിവാഹം കഴിച്ച കോകില ബന്ധുവാണെന്നും ബാല പ്രതികരിച്ചു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട ചില കേസുകള് കാരണം കഴിഞ്ഞ ദിവസം ബാല അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില് വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോള് ഇനിയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന കാര്യം ബാല വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലിന് തൊട്ടുപിന്നാലെയാണ് വീണ്ടും മിന്നുകെട്ട് നടന്നത്.
TAGS : ACTOR BALA | MARRIAGE
SUMMARY : Actor Bala married again; The bride is Kokila
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…