LATEST NEWS

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു

കൊച്ചി: നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും ബിനീഷ് പറഞ്ഞു. ഇരുവരും തമ്മിലുള്ള അഞ്ച് വർഷമായി പ്രണയത്തിലാണ്. കല്യാണ തീയതി എല്ലാവരെയും അറിയിക്കുമെന്നും തന്നെ ഇഷ്ടമുള്ള എല്ലാവരെയും ക്ഷണിക്കുമെന്നും ബിനീഷ് പറഞ്ഞു.

‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’, ബിനീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷന്‍ ഷോയിലൂടൊപ് മിനി സ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതനാണ് ബിനീഷ്.
SUMMARY: Actor Bineesh Bastin gets married

NEWS DESK

Recent Posts

കോഴിക്കോട് നഗരത്തില്‍ ലഹരി വേട്ട; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് അടിവാരം…

1 hour ago

വി.എസിന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് ഒന്നര ഏക്കറില്‍ പാര്‍ക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം…

2 hours ago

മത്സരിച്ച്‌ അയണ്‍ ഗുളികകള്‍ കഴിച്ചു; കൊല്ലത്ത് ആറ് സ്കൂള്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം: കൊല്ലത്ത് മത്സരിച്ച്‌ അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ…

2 hours ago

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി, നാളെ ശബരിമലയില്‍

തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന്…

2 hours ago

KEAM 2026-എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 15മുതൽ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും…

2 hours ago

ഹൊസൂരില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്

തിരുവനന്തപുരം: 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്കാണ്…

2 hours ago