ബെംഗളൂരു: കൊലപാതക കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധർ. ഇവിടെ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരിക്കാൻ തീരുമാനിച്ചതിനുള്ള കാരണങ്ങൾ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധർ തയ്യാറാക്കിയിരുന്നതായി പോലീസ് പറയുന്നു.
ഏകാന്തജീവിതം മടുത്തതിനാൽ മരിക്കാൻ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്നതില് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസില് സൂപ്പര്സ്റ്റാര് ദര്ശന് അറസ്റ്റിലായത്. കന്നഡ സിനിമാരംഗത്ത് ചലഞ്ചിംഗ് സ്റ്റാര് എന്ന് വിളിപ്പേരുള്ള ദര്ശന് ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ദര്ശന്റെ പെണ്സുഹൃത്തും സിനിമാ താരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമര്ശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാ?ഗ്യമാണ് കൊലപാതകത്തില് കലാശിച്ചത്. ഒരു സംഘമാളുകളെ ഉപയോഗിച്ച് ദര്ശന് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. കാണാതായി ദിവസങ്ങള്ക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിലെ അഴുക്കുചാലില് കണ്ടെത്തുകയായിരുന്നു.
<br>
TAGS : DARSHAN THOOGUDEEPA | KANNADA CINEMA
SUMMARY : Actor Darshan’s manager dead; It is suspected that Sridhar’s death is related to the Renukaswamy murder
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി.തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ…
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ…