LATEST NEWS

നടൻ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടി  ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചയോടെയാണ് അദ്ദേഹം എത്തിച്ചേർന്നത്. ഇന്ന് രാവിലെ പി.ആർ.ഒ. ഓഫീസിലെത്തിയ ശേഷം തന്ത്രിയുടെ ഓഫീസിലേക്ക് പോയ ദിലീപ്, അല്‍പ്പസമയത്തിനകം അയ്യപ്പദർശനം നടത്തും.

ഇത്തവണ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോ ഔദ്യോഗിക പോലീസ് സുരക്ഷയോ ഇല്ലാതെ, പരിചയക്കാരുമായി സാധാരണ രീതിയിലാണ് ദിലീപ് ശബരിമലയിലെത്തിയത്. കഴിഞ്ഞ തവണ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍, വി.ഐ.പി. പരിഗണന നല്‍കി പത്ത് മിനിറ്റിലധികം ശ്രീകോവിലിന് മുന്നില്‍ നിന്നത് വലിയ വിവാദമായിരുന്നു. ആ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വരവ് ശ്രദ്ധേയമാണ്.

SUMMARY: Actor Dileep visits Sabarimala

NEWS BUREAU

Recent Posts

കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരനു ദാരുണാന്ത്യം

ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…

21 minutes ago

കേളി വനിതാ വിഭാഗം പായസറാണി മത്സര വിജയികള്‍

ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…

32 minutes ago

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…

39 minutes ago

ഹോം വര്‍ക്ക് ചെയ്തില്ല; കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട അധ്യാപകൻ അടിച്ചു പൊട്ടിച്ചു

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…

1 hour ago

ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു

ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…

2 hours ago

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…

2 hours ago