Categories: KERALATOP NEWS

നടൻ ദിലീപ് ശങ്കറിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പോലീസ്.

നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് മുറിയില്‍ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തല്‍.

മുറിക്കുള്ളില്‍ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു. മരണകാരണം പോസ്റ്റ്‌മോർട്ടം പരിശോധനയിലൂടെ വ്യക്തമാകൂ. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ അസുഖത്തെക്കുറിച്ച്‌ പുറത്തു പറഞ്ഞിരുന്നില്ല.

TAGS : LATEST NEWS
SUMMARY : Actor Dilip Shankar was found dead in his hotel

Savre Digital

Recent Posts

കനത്ത മഴ: മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തഹസിൽദാർമാർ അവധി പ്രഖ്യാപിച്ചു. അംഗനവാടി,…

3 minutes ago

കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11ന്

ബെംഗളൂരു: കർണാടക നിയമസഭ, നിയമനിർമാണ കൗൺസിലിന്റെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11 മുതൽ 22 വരെ വിധാൻ സൗധയിൽ നടക്കും.…

23 minutes ago

മിഥുന് വിട നൽകാനൊരുങ്ങി നാട്; സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക്,  രാവിലെ സ്‌കൂളിൽ പൊതുദർശനം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള…

41 minutes ago

ബെംഗളൂരുവിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് 20.3 ഡിഗ്രി…

59 minutes ago

ട്രെയിനിനുള്ളില്‍ മദ്യലഹരിയില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം; രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച…

1 hour ago

പരസ്യ ഹോർഡിങ്ങുകളുടെ വിലക്ക് പിൻവലിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കും. ഇതുസംബന്ധിച്ച് ബിബിഎംപി ചട്ടങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ…

1 hour ago