കൊച്ചി: കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖുർ സല്‍മാൻ ഹൈക്കോടതിയില്‍. നിയമവിധേയമായാണ് വാഹനം വാങ്ങിയത് എന്ന് ദുല്‍ഖർ സല്‍മാൻ ഹൈക്കോടതിയില്‍ പറഞ്ഞു. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.
എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്.
പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
SUMMARY: Actor Dulquer Salmaan moves High Court seeking release of vehicle
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…