LATEST NEWS

“പണം വാങ്ങിയിട്ട് തിരികെ നല്‍കിയില്ല”; നിര്‍മാതാവ് ബാദുഷയ്‌ക്കെതിരെ നടൻ ഹരീഷ് കണാരൻ

കൊച്ചി: നിർമ്മാതാവ് ബാദുഷക്കെതിരെ ആരോപണവുമായി നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയ 20 ലക്ഷം തിരികെ നല്‍കിയില്ലെന്ന് പരാതി. നടൻ അമ്മ ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ഇതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ഹരീഷ് കണാരൻ പറഞ്ഞു. അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നാണ് ഹരീഷിന്റെ വെളിപ്പെടുത്തല്‍.

കടം വാങ്ങിയ പണം തിരികെ നല്‍കാത്തത് അമ്മ ജനറല്‍ സെക്രട്ടറിയോട് അടക്കം പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഹരീഷിന്റെ ആരോപണം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു.

നേരത്തെ ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് ഇതേക്കുറിച്ച്‌ സൂചന നല്‍കിയിരുന്നു. എന്നാല്‍ അന്ന് ബാദുഷയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ‘എന്റെ വീട് പണി നടക്കുന്ന സമയത്താണ് പണം തിരികെ ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നല്‍കാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

ഇതിനിടെ ‘അജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം ആരംഭിച്ചെങ്കിലും എന്നെ വിളിച്ചില്ല. അന്ന് ടൊവിനോ ചോദിച്ചിരുന്നു, ചേട്ടനെന്തേ പടത്തില്‍ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. അങ്ങനെ ഒരുപാട് സിനിമകള്‍ നഷ്ടമായി. ഇതിപ്പോള്‍ പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകളേ ഇല്ലാതായേക്കാം’- ഹരീഷ് പറഞ്ഞു.

SUMMARY: Actor Harish Kanaran against producer Badusha

NEWS BUREAU

Recent Posts

ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍

തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ…

5 minutes ago

ഹോങ്കോങ്ങില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 13 മരണം

ഹോങ്കോങ്: വടക്കന്‍ തായ്‌പേയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകള്‍…

56 minutes ago

കോട്ടയത്ത് ആന വിരണ്ടു; പാപ്പാന് കുത്തേറ്റു

കോട്ടയം: കോട്ടയത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരുക്കേല്‍പ്പിച്ചു. ആനയുടെ ഒന്നാം പാപ്പാനായ…

2 hours ago

സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. എട്ട് വയസ്സുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.…

2 hours ago

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കും; സദാനന്ദ ഗൗഡ

ബെംഗളൂരു: കർണാടകയില്‍ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് ബിജെപി. ഡി കെ ശിവകുമാർ മുഖ്യമന്ത്രി…

4 hours ago

പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികൾക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈകോടതി. ലഭ്യമായ സേവനങ്ങളും ചികിത്സ നിരക്കുകളും ആശുപ്രതികളിൽ പ്രദർശിപ്പിക്കണമെന്ന് ഹൈകോടതി നിർദേശം…

4 hours ago