ചെന്നൈ: തമിഴ് നടൻ ജയം രവി പേരുമാറ്റി. രവി മോഹൻ എന്നാണ് ഔദ്യോഗികമായി പേര് മാറ്റിയിരിക്കുന്നത്. നിത്യ മേനോൻ്റെ കൂടെയുള്ള വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് നടന്റെ പ്രഖ്യാപനം. ഇനി മുതൽ തന്നെ രവി മോഹൻ എന്ന് വിളിച്ചാല്‍ മതിയെന്ന് നടൻ ആരാധകരോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്.
ആദ്യമായി നായകവേഷത്തിലെത്തിയ ജയം എന്ന ചിത്രത്തിന്‍റെ വിജയത്തോടെയാണ് ജയം രവി എന്ന പേര് നടന് ലഭിച്ചത്. ഇത് പിന്നീട് സിനിമാമേഖലയും ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. തന്റെ ഫാന്‍ ക്ലബുകള്‍ കൂട്ടിയിണക്കി രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേര് മാറ്റിയതിനൊപ്പം ‘രവി മോഹന്‍ സ്റ്റുഡിയോസ്’ എന്ന പേരില്‍ പുതിയ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ച വിവരവും നടൻ അറിയിച്ചു.
TAGS: CINEMA | JAYAM RAVI
SUMMARY: Actor Jayam ravi changes name as Ravi Mohan
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…