തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകള്‍ ഗായത്രി(38) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രാജേന്ദ്ര പ്രസാദ് ആശുപത്രിയിലെത്തിയത്.
അന്ത്യകർമങ്ങള്‍ പിന്നീട് ഹൈദരാബാദില്‍ നടക്കും. ഗായത്രിയുടെ മകള്‍ സായ് തേജസ്വിനി ബാലതാരമാണ്. രാജേന്ദ്ര പ്രസാദിന്റെ മകളുടെ അപ്രതീക്ഷിത വിയോഗ വാർത്തയില്‍ ദുഃഖം രേഖപ്പെടുത്തി പവൻ കല്യാണ്‍, നാനി, ജൂനിയർ എൻടിആർ ഉള്‍പ്പടെയുള്ളവരെത്തി. തെലുങ്കിലെ പ്രശസ്ത കൊമേഡിയനാണ് രാജേന്ദ്ര പ്രസാദ്. തെലുങ്ക്, തമിഴ് ഉള്‍പ്പടെ നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
TAGS : THELUNKANA | PASSED AWAY
SUMMARY : Actor Rajendra Prasad’s daughter Gayathri passed away
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…