ബെംഗളൂരു: മുതിർന്ന കന്നഡ നടൻ സരിഗമ വിജി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പുരത്തെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം മണിപ്പാലിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അവയവങ്ങൾ തകരാറിലാകയായിരുന്നു. ഏറെ നാളായി ഐസിയുവിലായിരുന്നു താരം. ചാമരാജ്പേട്ടിൽ വ്യാഴാഴ്ചയാണ് സംസ്കാരം. രണ്ടു മക്കൾക്കൊപ്പമാണ് വിജി കഴിഞ്ഞിരുന്നത്.
കന്നഡ സിനിമ മേഖലയിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 1980ൽ കരിയറിന് തുടക്കമിട്ട ആർ. വിജയകുമാർ എന്ന സരിഗമ വിജി മുന്നൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. അഭിനേതാവ് എന്നതിനപ്പുറം തിരക്കഥ രചനയിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 80 ചിത്രങ്ങളിൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. 2,400 എപ്പിസോഡുകളുള്ള ടെലിവിഷൻ ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | SARIGAMA VIJI
SUMMARY: Senior Kannada actor Sarigama viji passes away
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…