ബെംഗളൂരു: കാൻസറിൽ നിന്ന് രോഗമുക്തി നേടിയ വിവരം വെളിപ്പെടുത്തി കന്നഡ നടൻ ശിവരാജ് കുമാർ. യുഎസിലെ ചികിത്സയ്ക്ക് ശേഷം താൻ കാൻസർ വിമുക്തനായെന്ന് പുതുവത്സര സന്ദേശത്തിലാണ് താരം വെളിപ്പെടുത്തിയത്. ഫ്ലോറിഡയിൽവെച്ചായിരുന്നു നടന്ന ശസ്ത്രക്രിയ. കാൻസറിനോടുള്ള തൻ്റെ പോരാട്ടത്തിൽ പിന്തുണ നൽകിയ ആരാധകർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ടീമിനും അദ്ദേഹം നന്ദി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചായിരുന്നു ശിവരാജ്കുമാർ മൂത്രാശയ അർബുദത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടർന്ന് കീമോതെറാപ്പി ചെയ്തു. ചികിത്സയ്‌ക്കിടെ തന്നോടൊപ്പം നിന്നവർക്കും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു. പൂർണ ശക്തനായി തിരിച്ചുവരുമെന്നും ശിവരാജ്കുമാർ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | SHIVARAJ KUMAR
SUMMARY: Actor Shivaraj Kumar recovers from cancer
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.…
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.…
ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…
കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും…