LATEST NEWS

നടൻ ഉപേന്ദ്രയുടെയും ഭാര്യയുടെയും ഫോൺ ഹാക്ക് ചെയ്തതായി പരാതി

ബെംഗളൂരു:കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കാ ഉപേന്ദ്രയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. ഓണ്‍ലൈനില്‍ ഓർഡർചെയ്ത ഒരു സാധനം എത്തിക്കാന്‍ പ്രത്യേക കോഡ് വേണമെന്ന് പറഞ്ഞ് ഒരു സന്ദേശം ഫോണിലേക്ക് വന്നതോടെയാണ് ഫോൺ ഹാക്കിങ്ങിനിരയായതെന്ന് പ്രിയങ്കാ ഉപേന്ദ്ര പറഞ്ഞു. മറ്റൊരു ഫോണിലേക്ക് വിളിക്കാൻ സന്ദേശമയച്ചയാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിലേക്ക് വിളിക്കാൻ ശ്രമിച്ചതോടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്നും അവർ‌ പറഞ്ഞു. ഉപേന്ദ്രയുടെ ഫോണിൽനിന്നും ഈ നമ്പറിലേക്ക് വിളിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു.

ഹാക്ക് ചെയ്ത ശേഷം തട്ടിപ്പുകാർ ഇരുവരുടെയും ഫോണുകളിലുണ്ടായിരുന്ന മറ്റുള്ളവരുടെ നമ്പറുകളിലേക്ക് സഹായധനം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളയച്ചു. തട്ടിപ്പാണെന്നറിയാതെ പലരും പണം അയച്ചുകൊടുത്തു.
തങ്ങളുടേതെന്ന രീതിയിൽ വരുന്ന സന്ദേശപ്രകാരം ആരും പണം അയച്ചുകൊടുക്കരുതെന്ന് ഉപേന്ദ്ര എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംഭവത്തില്‍ സദാശിവനഗർ പോലീസിൽ ഇരുവരും പരാതി നൽകി.
SUMMARY: Actor Upendra and his wife’s phones hacked and defrauded
NEWS DESK

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

6 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

6 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

6 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

7 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

7 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

8 hours ago